തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുരയിലാണ് സംഭവം. വിതുര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മജ (15)യെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വീടിനകത്ത് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അമ്മ വഴക്ക് പറഞ്ഞതാണ് കുട്ടി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.