തിരുവനന്തപുരം: ർഭിണിയായ ആടിനെ മോഷ്ടിച്ച പ്രതി പിടിയിൽ. പോത്തൻകോട് കാട്ടായിക്കോണം നരിക്കൽ സ്വദേശി ജോസ് (38) ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. ജോസും ഒരു സുഹൃത്തും ചേർന്നാണ് ആടിനെ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. നരിക്കൽ സ്വദേശിയായ രത്നം അമ്മയുടെ ഗർഭിണിയായ ആടിനെയാണ് ജോസ് മോഷ്ടിച്ചത്. ബുധനാഴ്ച അർദ്ധരാത്രി യായിരുന്നു സംഭവം. 15 ന് രാവിലെ ഉറക്കം എഴുന്നേൽച്ച് നോക്കുമ്പോൾ ആടിനെ കാണുന്നില്ല. പരിസരത്തൊക്കെ നോക്കിയെങ്കിലും ആടിനെ കണ്ടുകിട്ടിയില്ല. തുടർന്നായിരുന്നു പോത്തൻകോട് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോസ് പിടിയിലായത്. മോഷ്ടിച്ച ആടിനെ സുഹൃത്തിന് കച്ചവടം ചെയ്തതായി ജോസ് പോലീസിനോട് പറഞ്ഞു. പോലീസിന്റെ സഹായത്തോടെ ആടിനെ പോത്തൻകോട് സ്റ്റേഷനിൽ എത്തിച്ചു.