spot_imgspot_imgspot_img

പോത്തൻകോട് ഗർഭിണിയായ അടിനെ മോഷ്ടിച്ച പ്രതി പിടിയിൽ

Date:

തിരുവനന്തപുരം:  ർഭിണിയായ ആടിനെ മോഷ്ടിച്ച പ്രതി പിടിയിൽ. പോത്തൻകോട് കാട്ടായിക്കോണം നരിക്കൽ സ്വദേശി ജോസ് (38) ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. ജോസും ഒരു സുഹൃത്തും ചേർന്നാണ് ആടിനെ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. നരിക്കൽ സ്വദേശിയായ രത്നം അമ്മയുടെ ഗർഭിണിയായ ആടിനെയാണ് ജോസ് മോഷ്ടിച്ചത്. ബുധനാഴ്ച അർദ്ധരാത്രി യായിരുന്നു സംഭവം. 15 ന് രാവിലെ ഉറക്കം എഴുന്നേൽച്ച് നോക്കുമ്പോൾ ആടിനെ കാണുന്നില്ല. പരിസരത്തൊക്കെ നോക്കിയെങ്കിലും ആടിനെ കണ്ടുകിട്ടിയില്ല. തുടർന്നായിരുന്നു പോത്തൻകോട് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ്  ജോസ് പിടിയിലായത്. മോഷ്ടിച്ച ആടിനെ സുഹൃത്തിന് കച്ചവടം ചെയ്തതായി ജോസ് പോലീസിനോട് പറഞ്ഞു. പോലീസിന്റെ സഹായത്തോടെ ആടിനെ പോത്തൻകോട് സ്റ്റേഷനിൽ എത്തിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp