Press Club Vartha

“സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ“ – ടെക്നോപാർക്കിന് മുന്നിൽ വിധു വിൻസെൻറ് ഉത്ഘാടനം ചെയ്തു

തിരുവനന്തപുരം: കൊൽക്കത്തയിൽ ആർ ജി കർ ആശുപത്രിയിൽ പി ജി ഡോക്ടർക്കു സംഭവിച്ച ക്രൂരമായ ബലാത്സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് പ്രതിധ്വനി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് ടെക്നോപാർക്ക്‌ ഫേസ്1 ക്യാമ്പസിന് മുന്നിൽ “സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ“ സംഘടിപ്പിച്ചു. വിധു വിൻസെന്റ് (പ്രശസ്ത സിനിമ സംവിധായിക) പ്രതിഷേധത്തിന് എത്തിയ ഐ ടി ജീവനക്കാരെ അഭിസംബോധന ചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി റെസിഡന്റ് ഡോക്ടറും KMPGA വൈസ് പ്രസിഡന്റുമായ ഡോ. നീതുവും പ്രതിഷേധത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. പങ്കെടുത്ത എല്ലാവരും മെഴുകുതിരി തെളിക്കുകയും നീതിക്കായുള്ള പോരാട്ടത്തിൽ , സുരക്ഷിത തൊഴിലിടത്തിനായും സുരക്ഷിത സമൂഹത്തിനായും “സ്ത്രീകളോടൊപ്പം നിലകൊള്ളും” എന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനിയുടെ വനിതാ ഫോറം പ്രതിനിധികളായ അഞ്ജു ഡേവിഡ്, ശ്രീനി ഡോണി, സന്ധ്യ എ, റോഷിൻ എയ്ഞ്ചൽ, പ്രശാന്തി പി എസ് എന്നിവർ സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Share This Post
Exit mobile version