കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപ്പെട്ട് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പേർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്നും സർക്കാർ എന്താണ് ചെയ്യാൻ ഈ റിപ്പോർട്ടിന്മേൽ ചെയ്യാൻ പോകുന്നതെന്നും കോടതി ചോദിച്ചു.
റിപ്പോർട്ടിന്‍റെ അടിസ്ഥാനാത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവസ്യപ്പെട്ടുള്ള ഹർജി സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. റിപ്പോർട്ടിന്റെ പൂർണമായ രൂപം മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
ഹേമ കമ്മിറ്റിയിലെ വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്നതാണെന്നും ഒരു കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാൽ സർക്കാരിന് നേരിട്ട് കേസ് എടുക്കാൻ വകുപ്പുണ്ടോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു.
അതെ സമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സമർപ്പിക്കാൻ തയ്യാറെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. റിപ്പോർട്ട് ഗൗരവമാണ് എന്നുള്ളതിൽ തർക്കമില്ലെന്നും ഹൈക്കോടതി പറഞ്ഞത് അനുസരിക്കാൻ തയ്യാറാണെന്നും ഹൈക്കോടതി ഉത്തരവ് സർക്കാർ അനുസരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.