Press Club Vartha

നെയ്യാറ്റിൻകരയിലും അമരവിളയിലും വൻ കഞ്ചാവ് വേട്ട

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നെയ്യാറ്റിൻകരയിലും അമരവിളയിലും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായ പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് 21 കിലോഗ്രാം കഞ്ചാവ് പിടികൂടി. വെള്ളായണി സ്വദേശി 44 വയസ്സുളള ഷിജാം എസ് എന്നയാളിനെയാണ് എക്സൈസ് ഇൻസ്പെക്‌ടർ ജെ. എസ് പ്രശാന്തും പാർട്ടിയും ചേർന്ന് പ്രാവച്ചമ്പലം ജംഗ്ഷന് സമീപം വച്ച് പിടികൂടിയത്. ഇയാൾ പോക്സോ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

പാർട്ടിയിൽ ഇൻസ്പെക്‌ടറോടൊപ്പം അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ എൻ. മണിവർണൻ, അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. സുനിൽരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എസ്. എസ്, ലാൽകൃഷ്‌ണ യു കെ, പ്രസന്നൻ ബി, സൂരജ് എസ്, മനുലാൽ, ശരൺകുമാർ, മുഹമ്മദ് അനീസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി.പി, ശ്രീജ. എസ് എന്നിവരും ഉണ്ടായിരുന്നു.

അമരവിള എക്സൈസ് ചെക്പോസ്റ്റിൽ 4.02 കിലോഗ്രാം കഞ്ചാവുമായി രണ്ടു പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിലായി. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ A മധുവിൻ്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് ബസ് യാത്രക്കാരായ പ്രതികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ സജൽ ദാസ്, സബുജ് മണ്ഡൽ എന്നിവരെ അറസ്റ്റ് ചെയ്തു.
തൊണ്ടി മുതലും, പ്രതികളെയും പിന്നീട് തുടർനടപടികൾക്കായി നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ചിന് കൈമാറി.

പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ A മധു, പ്രിവൻ്റീവ് ഓഫീസർമാരായ M S അരുൺ കുമാർ, S K മഹേഷ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ E A അരുൺ, G V ജിനേഷ് എന്നിവർ ഉണ്ടായിരുന്നു.

Share This Post
Exit mobile version