Press Club Vartha

പോക്സോ കേസ്; യൂട്യൂബർ വിജെ മച്ചാൻ പിടിയിൽ

കൊച്ചി: വിജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോലീസ് പിടിയിൽ. പോക്സോ കേസിലാണ് വിജെ മച്ചാനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കളമശ്ശേരി പൊലീസാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഇയാളെ പിടികൂടിയത്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ആലപ്പുഴ മാന്നാർ സ്വദേശിയാണ് പിടിയിലായ ഗോവിന്ദ് വിജയ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വിജെ മച്ചാൻ.

കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. പൊലീസ് ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Share This Post
Exit mobile version