Press Club Vartha

പള്ളിത്തുറ തിരുനാൾ 30ന് കൊടിയേറ്റം

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറ കൊച്ചുവേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ വേളാങ്കണ്ണി മാതാവിൻ്റെ തിരുനാൾ ആഗസ്റ്റ് 30 ന് കൊടികയറും.

ഇടവകവികാരി ഫാ. ബിനു ജോസഫ് അലക്‌സ് പതാക ഉയർത്തുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമാകും. ആഗസ്റ്റ് 30 ന് ആരംഭിച്ച് സെപ്റ്റംബർ 08 ന് സമാപിക്കുകയും 9 ന് കൊടിയിറക്കുകയും ചെയ്യുന്ന രീതിയിലാണ് ആഘോഷങ്ങൾ നടക്കുന്നത്.

തിരുനാൾ ദിവസങ്ങളിൽ എല്ലാ വൈകുന്നേരവും ജപമാല, ലിറ്റിനി, ആശീർ വാദം, സമൂഹദിവ്യബലി എന്നിവ ഉണ്ടാകും. കൂടാതെ സെപ്റ്റംബർ 7 ന് സന്ധ്യാവന്ദന പ്രാർത്ഥനയും ചപ്രപ്രദക്ഷിണവും നടത്തും. തിരുനാൾ ദിവസമായ സെപ്റ്റംബർ 8 ന് രാവിലെ മുതൽ തിരുക്കർമ്മങ്ങൾ, ഉച്ചക്ക് സ്നേഹവിരുന്ന്, വൈകുന്നേരം തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്‌തുദാസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ സമൂഹദിവ്യബലി എന്നിവ നടക്കും.

ആഗസ്റ്റ് 30 നു രാത്രി തിരുവനന്തപുരം വേദവ്യാസകലാകേന്ദ്രത്തിൻ്റെ ‘മറിമായം’ നാടകം, സെപ്റ്റംബർ 1 ന് തിരുവനന്തപുരം സൂപ്പർ ഹീറോസിൻ്റെ ‘ആവേശം’ ഡാൻസ് ഷോ, സെപ്റ്റംബർ 3 ന് ശ്രീനന്ദന തിരുവനന്തപുരത്തിൻ്റെ ‘യാനം’ നാടകം, 6-ാം തീയതി കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക്’ നാടകം, തിരുനാൾ ദിവസം രാത്രി 9-ന് കോട്ടയം മെഗാബീറ്റ്സിൻ്റെ ഗാനമേള തുടങ്ങിയ കലാപരിപാടികളും നടത്തപ്പെടും.

എം എൽ എ കടകംപള്ളി സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മേധാ വികൾ യോഗം ചേർന്നു തിരുനാൾ ഒരുക്കങ്ങൾ വിലയിരുത്തുകയും പ്രവർ ത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്‌തു.

തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കമ്മിറ്റി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തീർത്ഥാടകർക്കുവേണ്ടി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക ബസ് സർവ്വീസ്, മെഡിക്കൽ ടീമിൻ്റെ സേവനം തുടങ്ങിയവ ലഭ്യമാണെന്നും കമ്മിറ്റിഅംഗങ്ങൾ അറിയിച്ചു.

ഇടവക വികാരി ഫാ. ബിനു ജോസഫ് അലക്‌സ്, ഇടവക സെക്രട്ടറി അഡ്വ. കോൺസ്റ്റൻ്റേൻ വൈ, ബി സി സി കോ-ഓഡിനേറ്റർ സന്തോഷ് ആൻ്റോ, വൈസ് പ്രസിഡന്റ്റ് പാട്രിക് ഗോമസ്, സിസ്റ്റർ ട്രെസ്സി കൺവീനർമാരായ സന്തോഷ് അലക്സ്. മാർട്ടിൻ മിരാന്റ്, എഫ്‌ എം ക്രിസ്റ്റിൽ, ലാമ്പർട്ട് മിരാൻ്റ, വിൻസെൻ്റ് മസ്ക്രീനാസ്. ജോസ് തോമസ്, മെർലിൻ തോമസ്, ഷീബ അലാഡ്, സോഫിയ വിക്‌ടർ, ജെനി പ്രവീൺ. ഫ്രാങ്ക്ളിൻ ഗോമസ്, മോളി ഡെൻസിൽ, ജെസ്സി ജോസഫ്, ബെർട്ടിൻ സ്‌കുറിയ കൂടാതെ വിവിധ തിരുനാൾ കമ്മിറ്റി കൺവീനർമാരും, ഫിനാൻസ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Share This Post
Exit mobile version