Press Club Vartha

ക്ഷേമപെൻഷൻ; ആദ്യ ഗഡു വിതരണം ഈയാഴ്ച

തിരുവനന്തപുരം: ഓണത്തിന് ക്ഷേമ പെന്‍ഷന്റെ മൂന്നു ഗഡു വിതരണം ചെയ്യും. കുടിശ്ശികയുള്ള ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. അഞ്ച് മാസത്തെ പെൻഷനാണ് കുടിശ്ശിക ഉള്ളത്. ഇതിലെ ഒരു ഗഡുവാണ് ഇപ്പോൾ ഓണത്തോടനുബന്ധിച്ച് നൽകുന്നത്.

ഈയാഴ്ചയില്‍ ഒരു ഗഡുവും അടുത്തമാസം ആദ്യം രണ്ട് ഗഡുവും വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. ഇതിനായി 1800 കോടി രൂപയാണ് വകയിരുത്തുന്നത്.

ക്ഷേമപെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഓണത്തിന് മുൻപ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version