തിരുവനന്തപുരം: 2 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. വായനാടാണ് സംഭവം. കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതിനായി അറിഞ്ഞ പോലീസ് അതിവേഗം തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി.
വയനാട് വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിണങ്ങോട് ഉള്ളവരാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. തിരുവനന്തപുരത്ത് വച്ചാണ് ഇവർ പിടിയിലായത്. കുഞ്ഞിനെ ഉടൻ തന്നെ പൊലീസ് സിഡബ്ലിയുസിക്ക് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.