Press Club Vartha

പള്ളിത്തുറ ഭാഗത്ത് നാളെ ഗതാഗത നിയന്ത്രണം

Horizontal shot of a road closed sign.

തിരുവനന്തപുരം: പള്ളിത്തുറ ഭാഗത്ത് നാളെ ഗതാഗത നിയന്ത്രണം. പള്ളിത്തുറ മഗ്ദലനമറിയം ചർച്ചിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള ഘോഷയാത്രയെ തുടർന്നാണ് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വെെകുന്നേരം 5 മണി മുതൽ രാത്രി 9 മണി വരെയാണ് ഗതാഗത നിയന്ത്രണം. സ്റ്റേഷൻ കടവ് ഭാഗത്തു നിന്നും പള്ളിത്തുറ ഭാഗത്തേക്കുള്ള യാത്രക്കാർ മേനംകുളം റോഡ് മാർഗം പോകേണ്ടതും കഴക്കുട്ടം ഭാഗത്തു നിന്നും പള്ളിത്തുറ ഭാഗത്തേക്കുളള യാത്രക്കാർ ആറാട്ടുവഴി തിരിഞ്ഞ് പോകണമെന്നും തുമ്പ പൊലീസ് അറിയിച്ചു.

 

Share This Post
Exit mobile version