Press Club Vartha

സംസ്ഥാനത്ത് ഡ്രൈ ഡേയിൽ ഇളവ് നല്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേയിൽ ഇളവ് നല്കാൻ തീരുമാനം. വിനോദസഞ്ചാര മേഖലയില്‍ ഡ്രൈഡേയ്ക്ക് മദ്യം വിളമ്പുന്നതിന് അനുമതി നല്‍കാന്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. ഇതോടെയാണ് ഡ്രൈ ഡേയിൽ ഇളവ് അനുവദിക്കാൻ തീരുമാനമായത്.

പുതിയ തീരുമാനം അനുസരിച്ച് ഡ്രൈ ഡേ പൂർണ്ണമായും ഒഴിവാക്കില്ല. പക്ഷെ ഇളവ് അനുവദിക്കും. കൂടാതെ മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം ഡെസ്റ്റേഷൻ സെൻററുകള്‍, അന്തർ ദേശീയ സമ്മേളങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളിൽ ഡ്രൈഡേയിൽ ഇളവ് അനുവദിക്കും. അതെ സമയം വിനോദ സഞ്ചാരമേഖലയിലൊഴികെ ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരും.

മാത്രമല്ല വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുൻകൂർ അനുമതി വാങ്ങിയാൽ മാത്രമേ മദ്യം ഡ്രൈയിൽ വിതരണം ചെയ്യാൻ അനുമതി നൽകുവെന്നും റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബര്‍ 11ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മദ്യനയം ചര്‍ച്ച ചെയ്ത് അംഗീകരിക്കും. പുതിയ നയം ഔദ്യോഗികമായി പുറത്തിറങ്ങി ശേഷം ചട്ടഭേദഗതിയിലൂടെ ലൈസൻസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരം.

Share This Post
Exit mobile version