Press Club Vartha

റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം

തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാഗിനുള്ളിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

ഇന്ന് രാവിലെ 8:45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ ആൺ കുഞ്ഞിൻ്റെ മൃതദേഹമാമാണെന്നാണ് പ്രാഥമിക നിഗമനം. റെയിൽവെ സ്റ്റേഷനിൽ മധ്യഭാഗത്തുള്ള മേൽപ്പാലത്തിൽ ലിഫ്റ്റിനോട് ചേർന്നാണ് ബാഗ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിലെ സുരക്ഷ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. സംശയം തോന്നിയ ഇവർ ബാഗ് തുറന്ന് പരിശോദിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. തൃശ്ശൂർ ഈസ്റ്റ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മേൽപ്പാലത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ് സീൽ ചെയ്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share This Post
Exit mobile version