Press Club Vartha

യാത്രക്കാരെ ബുദ്ധിമുട്ടിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു. യാത്രക്കാരെ വലയ്ക്കുകയാണ് ഈ സമരം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരാണ് പണിമുടക്കുന്നത്.

ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇന്നലെ രാത്രി മുതൽ ആരംഭിച്ച പണി മുടക്ക് ഇപ്പോഴും തുടരുകയാണ്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയിലെ ഒരുവിഭാഗം ജീവനക്കാരാണ് പണിമുടക്കുന്നത്.

ഇവരുടെ ഈ പ്രതിഷേധം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും വല്ലാതെ ബാധിച്ചു. പണിമുടക്കിനെ തുടർന്ന് വിമാന സർവീസുകൾ 20 മിനിറ്റ് മുതൽ 2.30 മണിക്കൂർ വരെ വൈകി. മാത്രമല്ല ഒരു മണിക്കൂർ വരെ ലഗേജ്‌ ക്ലിയറൻസ് വൈകുന്നുണ്ട്. ബെംഗളൂരു – തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്.

അതെ സമയം വിമാനങ്ങൾ ഒന്നും റദ്ദ് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പക്ഷെ വിദേശ സർവീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. അതേസമയം സമരവുമായി മുന്നോട്ട് പോകുമെന്നാണ് തെഴിലാളികളുടെ നിലപാട്.

Share This Post
Exit mobile version