Press Club Vartha

തിരുവനന്തപുരത്ത് വഴിയാത്രക്കാര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വഴിയാത്രക്കാര്‍ക്ക് കുത്തേറ്റു. രണ്ടു സ്ഥലങ്ങളിൽ വച്ചാണ് രണ്ടു പേർക്ക് നേരെ ആക്രമണമുണ്ടായത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒരാൾ തന്നെയാകാം രണ്ടു സ്ഥലത്തും അക്രമം നടത്തിയതെന്നാണ് കരുതുന്നത്.

തെങ്കാശി സ്വദേശികളായ കുമാര്‍, വിമല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. പവർഹൗസ് റോഡിലും ശ്രീകണ്ഠേശ്വരത്തും വച്ചാണ് ആക്രമണം നടന്നത്. എന്നാൽ അക്രമിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മാനസിക അസ്വാസ്ഥ്യം ഉള്ള ആളാകാം ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post
Exit mobile version