Press Club Vartha

ആറ്റിപ്ര ഗവ.ഐ.ടി.ഐ യിൽ ഓണാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആറ്റിപ്ര ഗവ.ഐ.ടി.ഐ യിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം ഒരുക്കി, ആർപ്പുവിളികളുമായി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ സുഭാഷ്. സി. എസ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ സോണി. എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ കൃഷ്ണപ്രസാദ് കെ. ആർ ഷിജി. എം. എസ്, ആര്യ എ. ജി, പ്രവീണ. എം എന്നിവർ ആശംസകൾ പറഞ്ഞു. ട്രെയിനീസ് കൗൺസിൽ പ്രതിനിധികളായ പ്രജിത് സ്വാഗതവും ആഷിക നന്ദിയും പറഞ്ഞു.

തിരുവാതിര, സിംഗിൾ ഡാൻസ്, ഗ്രൂപ്പ്‌ ഡാൻസ്,ലളിതഗാനം, ചലച്ചിത്ര ഗാനം, നടൻ പാട്ട്, എന്നീ കലാപരിപാടികളും,ഓണ സദ്യയും കസേരകളി, കുടംഅടി, ബിസ്കറ്റ് കടി, മിട്ടായി പെറുക്കൽ,സുന്ദരിയ്ക്ക് പൊട്ടുതൊടീൽ തുടങ്ങിയ മത്സരങ്ങൾ എന്നിവ നടന്നു.

Share This Post
Exit mobile version