തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെ ഉത്സവമാണ് ഓണം. തീക്കൊള്ളിക്ക് പോലും ഓണമുണ്ട് എന്നാണ് പ്രമാണം. സമൃദ്ധമായി വിളഞ്ഞ് കിടക്കുന്ന നെല്ലും ,പച്ചക്കറികളും, ഫലവർഗ്ഗങ്ങളും നിറഞ്ഞ ചിങ്ങമാസത്തിൽ ഓണം ആഘോഷിക്കുന്ന പാരമ്പര്യം നമുക്ക് അന്യമായിരിക്കുന്നു.
ഇന്ന് നാം ഓണം സമൃദ്ധമായി ആഘോഷിക്കുന്നുണ്ടെങ്കിലും വിഭവങ്ങൾ തമിഴ്നാടിൻ്റെതാണ്. തെച്ചിയും ജമന്തിയും തുമ്പയും ഉൾപ്പടെയുള്ള നാടൻ പൂക്കളും അന്യംനിന്ന് പോയി .എങ്കിലും ഓണം നമുക്ക് ആനന്ദത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും അലകൾ തീർക്കുന്നു. പരാജിതൻ്റെ ഉത്സവം കൂടിയാണ് ഓണം.
സർവ്വവും നഷ്ടപ്പെട്ട് പാതാളത്തിലേക്ക് അയക്കപ്പെടുന്ന മാവേലി പരാജിതൻ്റെ കൂടിയാണി ലോകം എന്ന് കാട്ടി തരുന്നു. കള്ളവും. ചതിയും എള്ളോളം പോലും പൊളിവചനവുമില്ലാത്ത കേരളം നമുക്ക് സ്വപ്നങ്ങളിൽ മാത്രമാണങ്കിലും ഓണം മലയാളികൾക്ക് ഒരു വികാരമാണ്. കാണം വിറ്റും ഓണം നമുക്ക് ഉണ്ണാം