Press Club Vartha

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ; നാളെ ഉത്രാടം

തിരുവനന്തപുരം: പൊന്നിൻ ചിങ്ങത്തിലെ ഉത്രാട പുലരിക്ക് ഇനി മണിക്കൂറുകൾ മാത്രം. നാടെങ്ങും ഓണത്തെ വരവേൽക്കാനൊരുങ്ങി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷങ്ങൾ മാറ്റിവച്ചുവെങ്കിലും വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന നമ്മുടെ ദേശീയ ഉത്സവത്തെ വരവേൽക്കാൻ നാട് ഒരുങ്ങി കഴിഞ്ഞു.

നാളെയാണ് ഉത്രാടപ്പാച്ചിൽ. നാടും നാഗരുവും ഓണത്തിരക്കിലമർന്നിരിക്കുകയാണ്. സ​ദ്യ​ക്കു​ള്ള വ​ട്ട​ങ്ങ​ളും ഓ​ണ​ക്കോ​ടി​യും ഒക്കെ വാങ്ങാനായി മലയാളികൾ ഓട്ടത്തിലാണ്. സ്കൂളുകളിലും കോളേജുകളിലും ജോലി സ്ഥലങ്ങളിലും ഒക്കെ കഴിഞ്ഞ ദിവസങ്ങളിൽ ഓണം ആഘോഷിച്ചു.

ഇനി തിരുവോണത്തെ വരവേൽക്കാനുള്ള തിരക്കിലാണ് മലയാളികൾ. തിരുവോണം ആഘോഷിക്കാന്‍ അവസാന വട്ട ഓട്ടപ്പാച്ചില്‍ നടത്തുന്ന ദിവസമാണ് നാളെ. ഓണ വിപണി ഏറ്റവും കൂടുതൽ സജീവം ആകുന്നതും നാളെയാണ്.

Share This Post
Exit mobile version