Press Club Vartha

ഏഷ്യാകപ്പിനുവേണ്ടി ഇന്ത്യൻ ടീമിൽ സ്ഥാനം പിടിച്ച നന്ദ എസ്.പ്രവീണിനെ നാടുമുഴുവനും അഭിനന്ദിച്ചിട്ടും പഠിക്കുന്ന കോളേജ് ആകട്ടെ അറിഞ്ഞ ഭാവംപോലുമില്ല.

കിളിമാനൂർ: ചൈനയിൽ നടക്കുന്ന ഏഷ്യാകപ്പിന് വേണ്ടി  ഇൻഡ്യൻ ടീമിൽ സ്ഥാനം പിടിച്ച മലയാളി താരമായ മിടുക്കിയെ നാടുമുഴുവനും അഭിനന്ദിച്ചിട്ടും പഠിക്കുന്ന കൊളേജാകട്ടെ അറിഞ്ഞ ഭാവം പോലും നടിച്ചില്ലെന്ന് ആക്ഷേപം. ചെമ്പഴന്തി എസ്.എൻ കോളേജിലെ രണ്ടാം വർഷ മാത്‌സ് ഡിഗ്രി വിദ്യാർത്ഥിനിയും നാലാമത് ഏഷ്യൻ യൂണിവേഴ്സിറ്റി വനിതാ സോഫ്റ്റ്ബാൾ ടീമിൽ അംഗമായ നന്ദ എ സ്. പ്രവീണാണ് ചൈനയിൽ നടക്കുന്ന ഏഷ്യാ കപ്പ് ഇൻഡ്യൻ ടീമിൽ അംഗമായത്. ടീമിൽ ഇടപിടിച്ചത് അറിഞ്ഞ സന്തോഷത്തിൽ നാട്ടുകാരും പഠിച്ചിരുന്ന സ്കൂൾ അധികൃതരും നന്ദയുടെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.

കൂടാതെ പത്രത്തിന്റെ സ്പോ‌ർ‌ട്സ് പേജിൽ പോലിലെ വാർത്തകളിൽ പോലും ഇടംപിടിച്ചിരുന്നുവത്രെ. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും കൊളേജിന്റെ ഭാഗത്ത് നിന്ന് അഭിന്ദനമോ, ​ ഒന്നും വിളിച്ചുപോലും ആരും ചോദിച്ചിട്ടില്ലെന്നാണ് പിതാവ് പ്രവീൺ പറയുന്നത്. കിളിമാനൂർ ചുട്ടയിൽ നന്ദനത്തിൽ കിളിമാനൂർ ആർ.അർ.വി.ജി.എച്ച്.എസ്.എസിലെ അധ്യാപകനായ പ്രവീണിന്റെയും നിലമേൽ എം.എം. എച്ച്.എസ്.എസിലെ അദ്ധ്യാപികയായ ജി.എസ്.സ്മിതയുടെയും മകളാണ് നന്ദ.

കുട്ടിക്കാലത്ത് തന്നെ സോഫ്റ്റ്ബാൾ രംഗത്ത് മികവ് പുലർത്തിയിരുന്ന നന്ദ കേരള ടീമിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ ടീമുകളിൽ അംഗമായിരുന്നു. ആർ.ആർ.വി സ്കൂളിലെ കായികാദ്ധ്യാപകനായ ശ്യാമായിരുന്നു നന്ദയിലെ പ്രതിഭയെ കണ്ടെത്തി പരിശീലനം നൽകിയിരുന്നത്. ചെമ്പഴന്തി എസ്.എൻ കോളേജിൽ ഡിഗ്രി പഠനത്തിന് എത്തിയതോടെ അവിടെ കായികാദ്ധ്യാപകനായ ഡോ.സുജിത്കുമാറിന്റെയും നേതൃത്വത്തിലാണ് പരിശീലനം.

രണ്ടാം വർഷ മാത്സ് ഡിഗ്രി വിദ്യാർത്ഥിനിയാണ് നന്ദ. ഇൻഡ്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നന്ദ മഹാരാഷ്ട്രയിൽ നടന്ന കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്തു. ഇനി ആന്ധ്രയിലും ഡൽഹിയിലും ക്യാമ്പുകളുണ്ട് .പരിശീലനം പൂർത്തിയാക്കി ഒക്ടോബർ 15 മുതൽ 19 വരെ ചൈനയിലെ തായ്ച്ചുമ്മിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.

 

Share This Post
Exit mobile version