തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരത്താണ് സംഭവം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്.
ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ദാരുണാമായ സംഭവം നടന്നത്. കുഞ്ഞിന്‍റെ പുറത്തേക്ക് ഊഞ്ഞാൽ കെട്ടിയിരുന്ന കോണ്‍ക്രീറ്റ് തൂണ്‍ പൊട്ടി വീഴുകയായിരുന്നു. വീടിനോട് ചേർന്ന് സിമന്റ് തൂണിൽ സാരി ഉപയോഗിച്ചായിരുന്നു ഊഞ്ഞാൽ കെട്ടിയിരുന്നു.
കുട്ടിയുടെ വീടിനു സമീപത്തെ ബന്ധുവിന്‍റെ വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. ഋതിക്കിന്റെ അച്ഛന് സുഖമില്ലാത്തതിനാൽ അച്ഛനും അമ്മയും കൂടെ മകനെ അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ ഏൽപ്പിച്ചിട്ട് ആശുപത്രിയിൽ പോകുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
ഉടൻ തന്നെ കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.