Press Club Vartha

നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനലിനെ പിടികൂടി മംഗലപുരം പോലീസ്

തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനലിനെ പിടികൂടി മംഗലപുരം പോലീസ്. മംഗലപുരം സ്വദേശി അൽസാജ്( 31) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, പിടിച്ചുപറി ഉൾപ്പെടെ 22 ഓളം കേസ്സുകളിൽ പ്രതിയായ കൊടുംക്രിമിനലാണ് ഇയാൾ.

ഇയാളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. മംഗലപുരം എ.ജെ കോളേജിന് സമീപം ഗോപാൽഭാഗ് അതുല്യ ഭവനിൽ ഷിബുവിനെയും ബന്ധുവായ അഭിലാഷിനേയും അൽസാജും മറ്റു നാല് പേർ ചേർന്ന് അടിച്ചും ഇടിച്ചും കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അൽസാജിനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്ത് റിമാൻറ് ചെയ്തിരുന്നു.

കൂടാതെ പള്ളിപ്പുറം പാച്ചിറ സ്വദേശിയും അറിയപ്പെടുന്ന റൌഡിയും 33 ഓളം കേസ്സുകളിൽ പ്രതിയുമായ ഷഫീക്ക് എന്നയാളെയും മംഗലപുരം പോലീസ് കാപ്പ ചുമത്തി ജയിലിലാക്കിയിരുന്നു.

Share This Post
Exit mobile version