Press Club Vartha

സംസ്ഥാനത്ത് വീണ്ടും എം പോക്‌സ് സ്ഥിരീകരിച്ചു

എറണാകുളം : സംസ്ഥാനത്ത് വീണ്ടും എം പോക്‌സ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഇപ്പോൾ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. യുഎഇയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിതീകരിച്ചത്.

ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Share This Post
Exit mobile version