Press Club Vartha

കാണാതായ വിദ്യാർത്ഥികളെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: കാണാതായ വിദ്യാർത്ഥികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്താംകോട്ട കായലില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇന്നലെയാണ് ഇവരെ കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായത്. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് കായലിൽ നിന്ന് കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെ ആർ ജി പി എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ.

Share This Post
Exit mobile version