Press Club Vartha

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിതീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. തിരുമല, മുള്ളുവിള സ്വദേശികളായ യുവതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിക്ക് രോഗം സ്ഥിതീകരിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ടു യുവതികൾക്ക് കൂടി ഇപ്പോൾ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്.

രണ്ടു യുവതികളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കുളിച്ചവരാണിവര്‍. ഉത്രാട ദിനത്തിലാണ് കുട്ടികള്‍ വീട്ടിനു സമീപത്തെ കുളത്തിൽ കുളിച്ചത്. ഇതിനു പിന്നാലെയാണ് രോഗം ബാധിച്ചത്. രണ്ട് മാസത്തിനിടെ 14 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗം ബാധിച്ച് എത്തിയത്.

Share This Post
Exit mobile version