Press Club Vartha

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിപ്പോയത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു ഹനുമാൻ കുരങ്ങ് ഇവിടെ നിന്ന് ചാടി പോയിട്ടുണ്ടായിരുന്നു. അതി സാഹസികമായിട്ടായിരുന്നു അന്ന് അതിനെ പിടികൂടി കൂട്ടിലടച്ചത്.

അന്ന് ചാടി പോയ കുരങ്ങും ഈ കൂട്ടത്തിലുണ്ടെന്നാണ് വിവരം. കുരങ്ങുകൾ മൃഗശാല പരിസരത്ത് തന്നെയുണ്ടെന്നാണ് അധികൃതർ പറയുന്നു. ഇവരെ പിടികൂടാനുള്ള നീക്കം നടക്കുകയാണ്. മൃഗശാല കോമ്പൗണ്ടിലെ മറ്റൊരു മരത്തില്‍ കുരങ്ങുകള്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Share This Post
Exit mobile version