തിരുവനന്തപുരം: പടുകൂറ്റൻ സിലിണ്ടർ പള്ളിത്തുറ തീരത്തണഞ്ഞു. കപ്പലുകൾ തമ്മിൽ കൂട്ടി മുട്ടാതിരിക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അണഞ്ഞത്. പള്ളിത്തുറ വി എസ് എസ് സിയുടെ റോക്കറ്റ് ലോഞ്ചിങ് സെന്ററിന്റെ ഭാഗത്തുള്ള ബീച്ചിലാണ് സിലിണ്ടർ അടിഞ്ഞത്.
സാധാരണയായി ഓക്സിജൻ ആണ് ഈ സിലിണ്ടറിൽ നിറയ്ക്കാറുള്ളത്. കപ്പലിൽ നിന്ന് വേർപ്പെട്ടാണ് സിലിണ്ടർ തീരത്തണഞ്ഞത്. എന്നാൽ ഏത് കപ്പലിൽ നിന്നാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവം അറിഞ്ഞ ഉടൻ തന്നെ തിരുവനന്തപുരം സിറ്റിയിലെ ഡോഗ് സ്‌ക്വാഡ്, കോസ്റ്റ് ഗാർഡ്, തുടങ്ങി വിവിധ ഏജൻസികൾ പരിശോധന നടത്തി.
എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ ആയിട്ടില്ല. വേറെ സുരക്ഷാ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ ഈ സിലിണ്ടർ നിലവിൽ തീരത്ത് തന്നെ കിടക്കുകയാണ്.