കഴക്കൂട്ടം: പോഷകാഹാരത്തിൻെ പ്രധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പോഷണമാസചരണ പരിപാടി സംഘടിപ്പിച്ചു.
അങ്കണവാടി പ്രവ൪തതകരുടെയും പുതുകുറിച്ചി പിഎച്ച്സിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ച പരിപാടിയിൽ പോഷകാഹാര പ്രദർശനവുമുണ്ടായിരുന്നു. ക്ഷേമ കാര്യയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിഷാദിന്റെ അധ്യക്ഷതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അനി ഉത്ഘാടനം ചെയ്തു.
ഡോ. സിജി, സീമ ത൩ി , ജെ എസ് ബിന്ദു ശ്യാം, ആരോഗ്യ കാര്യസ്ററാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശമോൾ, ശാന്തി കൃഷ്ണ, ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു