Press Club Vartha

കണിയാപുരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കണിയാപുരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പാർവതി പുത്തനാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും കഠിനംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കണിയാപുരം ജമ്മിമുക്ക് സ്വദേശിനി റാഹിലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 70 വയസായിരുന്നു. കണിയാപുരം അണക്കപ്പിള്ള പാലത്തിന് അടിയിലായി പായലിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Share This Post
Exit mobile version