Press Club Vartha

പെരുമാതുറയിൽ പോലീസ് വാഹനം അടിച്ചു തകർത്ത മദ്യപാന സംഘം അറസ്റ്റിൽ

തിരുവനന്തപുരം: പെരുമാതുറയിൽ പോലീസ് വാഹനം അടിച്ചു തകർത്ത മദ്യപാന സംഘം അറസ്റ്റിൽ. പോലീസ് സ്ട്രൈക്കർ ബസാണ് അഞ്ചംഗ സംഘം അടിച്ചു തകർത്തത്ത്. കഠിനംകുളം സ്വദേശികളായ സാജിദ് (20), അൽ അമീൻ (21), സാജിദ് (24), അൽ അമീൻ (21), സഹീർഘാൻ (20) എന്നിവരാണ് കഠിനംകുളം പോലീസിന്റെ പടിയിലായത്.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമാതുറയിൽ വച്ച് നടന്ന ദഫ്‌മുട്ട് മൽസരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസ് സ്ട്രൈക്കർ ബസാണ് ഇവർ തകർത്തത്.

പ്രതികളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ്സ്‌ കോടതി മുമ്പാകെ ഹാജരാക്കി. കഠിനംകുളം എസ് എച് ഒ സജൻ ബി എസ് SI അനൂപ് സി പി ഓ അഭിലാഷ് സി പി ഓ ഷാഹുല് ഹമീദ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്

Share This Post
Exit mobile version