Press Club Vartha

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയിൽ ആദ്യദിനം വൻ ബഹളവും വാക്ക്പോരും. വൻ ബഹളമായതോടെ സഭ പിരിഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് സഭ പിരിയുകയായിരുന്നു.

നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വാക്ക്തർക്കവുമായി രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമായി.

പ്രതിഷേധത്തിനിടെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറുകയും സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടുകയും ചെയ്തു. അതെ സമയം നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

Share This Post
Exit mobile version