മംഗലപുരം : മംഗലപുരത്ത് കാണിക്കവഞ്ചി കുത്തിതുറന്നു മോഷണം. മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ ക്ഷേത്രജീവനക്കാർ അമ്പലത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ക്ഷേത്രത്തിലെ ചുറ്റമ്പലം ചാടിക്കടന്ന് കാണിക്ക വഞ്ചികൾ കുത്തിത്തുറന്നാണ് മോഷണം നടന്നത്. അഞ്ചിലധികം കാണിക്കവഞ്ചികളാണ് കുത്തി തുറന്ന് പണം അപഹരിച്ചത്. ഏകദേശം പതിനായിരം രൂപയോളം മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒരു വർഷത്തിനിടയിൽ രണ്ടാമത്തെ തവണയാണ് അമ്പലത്തിൽ മോഷണം നടക്കുന്നത്. മംഗലപുരം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഈ പ്രദേശങ്ങളിൽ രാത്രികാല പെട്രോളിങ് ഇല്ലാത്തതാണ് മോഷണത്തിന് മുഖ്യകാരണം എന്നാണ് നാട്ടുകാർ പറയുന്നത്.