Press Club Vartha

ആറ്റിങ്ങലിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. എം ഡി എം എ വിൽക്കുന്നതിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ആറ്റിങ്ങൽ സ്വദേശി രജുലാലിനെയാണ് (28) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ കരിച്ചയിൽ ഭാഗത്താണ് ഇയാൾ വില്പന നടത്തിയിരുന്നത്. അപ്പോഴാണ് അവിടെ എത്തിയ പോലീസ് സംഘം ഇയാളെ പിടികൂടിയത്. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. രജുലാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ കൈവശം വിൽപ്പനയ്ക്കായി ഉണ്ടായിരുന്ന ചെറിയ പാക്കറ്റുകളിലാക്കിയ ലഹരി മരുന്ന് പോലീസ് കണ്ടെടുത്തു.

Share This Post
Exit mobile version