Press Club Vartha

28-ാം മത് പ്രൊഫ് കോണിന് നാളെ കഴക്കൂട്ടം അൽസാജിൽ തുടക്കമാകും ; 6 വേദികളിലായി 5000 പ്രൊഫഷണൽ വിദ്യാർത്ഥികൾ പങ്കെടുക്കും

തിരുവനന്തപുരം : വിസ്ഡം ഇസ്‌ലാമിക്‌ സ്റ്റുഡൻസ്‌ ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം ‘പ്രൊഫ്കോൺ’ നാളെ വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം അൽ സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. ത്രിദിന സമ്മേളനത്തിൽ 6 വേദികളിലായി ഇംഗ്ലീഷ്, മലയാളം, അറബിക് ഭാഷകളിലായി 69 സെഷനുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന്‌ വിദ്യാർത്ഥികൾ സമ്മേളനത്തിൽ സംബന്ധിക്കും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും രാഷ്ട്രീയ പ്രമുഖരും പണ്ഡിതന്മാരും പ്രഭാഷകരും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

പ്രധാന വേദിയിലെ സെഷനുകൾ കൂടാതെ, മറ്റു രണ്ട് വേദികളിലായി വിവിധ വിഷയ കേന്ദ്രീകൃതമായ വർക്ക്ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്‌. സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ കരിയർ ക്ലബ്ബുകളും, ഗൈഡൻസ്‌ സെന്ററുകളും, പാനൽ ചർച്ചകളും, തുറന്ന സംവാദങ്ങളും, ക്യാമ്പസ്‌ കോൺക്ലേവുകളും, ദേശീയ വിദ്യാർത്ഥി സംഗമങ്ങളും, ഗ്ലോബൽ മീറ്റുകളും സംഘടിപ്പിക്കുന്നുണ്ട്‌.

ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇത്തവണ പ്രധാന വേദികൾക്ക് ഖുദ്സ്‌, അഖ്സ, റഫ, ഗാസ എന്നീ പേരുകളാണ്‌ നൽകിയിട്ടുള്ളത്.

പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പുതിയ ഉപരി പഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, വിദേശ പഠന പ്രവണതകളിലെ ചതിക്കുഴികളെ ബോധ്യപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗം, ലൈംഗിക അരാജകത്വം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കെതിരെ ബോധവത്കരണം നടത്തുക, സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ഗുണപരമായ പങ്കാളിത്തം ഉറപ്പുവരുത്തുക, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകൾ രാജ്യ നന്മക്കും സാമൂഹ്യ രംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

നാളെ വൈകീട്ട്‌ നടക്കുന്ന ഉദ്ഘാടന സമ്മേളനം ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ സംസ്ഥാന സെക്രട്ടറി ഷമീർ മദീനി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യാതിഥിയാകും. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ. അബ്ബാസ് അധ്യക്ഷത വഹിക്കും. ദാറുൽ അർഖം അൽ ഹിന്ദ് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ കൊല്ലായിൽ, കൊല്ലം ജില്ലാ സെക്രട്ടറി സയ്യിദ് പത്തനാപുരം എന്നിവർ ആശംസകളർപ്പിക്കും. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ഹർ അബ്ദുൽ റസാക്ക് മുഖ്യപ്രഭാഷണം നിർവഹിക്കും. ട്രഷറർ മുഹമ്മദ് ഷബീബ് മഞ്ചേരി സ്വാഗതം ചെയ്യും.

വെള്ളിയാഴ്ച രാത്രി നടക്കുന്ന ‘ദി പേഴ്സ്പെക്ടീവ്’ പാനൽ ചർച്ചയിൽ വിവിധ യുവജന സംഘടനകളുടെ പ്രതിനിധികളായി എ.എ. റഹീം എം.പി, കെ.എസ്. ശബരീനാഥൻ, അഡ്വ: പി.കെ. ഫിറോസ്, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിക്കും.

തുടർന്ന്‌ നടക്കുന്ന വിവിധ സെഷനുകളിലായി വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ. ഫസീഹ്, സംസ്ഥാന നിർവാഹക സമിതി അംഗം അജ്മൽ ഫൗസാൻ, ശഫീഖ് സ്വലാഹി, അനസ് സ്വലാഹി, സഹൽ സലഫി തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തും.

ശനിയാഴ്ച നടക്കുന്ന വിവിധ സെഷനുകളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഡോ. ശശി തരൂർ എം.പി, അൽ മദ്റസത്തുൽ ഉമരിയ്യ പ്രതിനിധി ഉസ്താദ് അബ്ദു റഹ്മാൻ ഹസ്സൻ, ദി ബീ സ്കൂൾ ഇന്റർനാഷണൽ അക്കാദമിക് ഡീൻ ഫൈസൽ പി. സയ്യിദ്, കോൺസിസ്റ്റ് സി.ഇ.ഒ. ജാസിർ സബരി തുടങ്ങിയവർ അതിഥികളാകും.

തുടർന്ന്‌ നടക്കുന്ന വിവിധ സെഷനുകളിലായി വിസ്ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ മൗലവി പുതുപ്പറമ്പ്‌, അബ്ദുൽ മാലിക്‌ സലഫി, സി.പി. സലീം, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബിൻ സലീം, കെ.ടി മുഹമ്മദ്‌ ഷബീബ്‌ സ്വലാഹി, വിസ്ഡം യൂത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ. പി.പി നസീഫ്, ഡോ. ബഷീർ വി.പി, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ, വൈസ് പ്രസിഡന്റുമാരായ ഡോ. അബ്ദുല്ല ബാസിൽ സി.പി, സഫ്‌വാൻ ബറാമി അൽ ഹികമി, സെക്രട്ടറി മുജാഹിദ് അൽ ഹികമി പറവണ്ണ, ഡോ. മുഹമ്മദ്‌ കുട്ടി കണ്ണിയൻ, ഡോ. മുഹമ്മദ് മുബഷിർ ടി.സി, എ.പി. മുനവ്വർ സ്വലാഹി, പി.കെ. അംജദ്‌ മദനി, അഷ്കർ ഇബ്രാഹീം, ശരീഫ് കാര, പി. ലുബൈബ്, സി.പി ഹിലാൽ സലീം, നുസ്‌ഹാൻ കാലൊടി, റൈഹാൻ അബ്ദുൽ ഷഹീദ്‌, സെഹൽ ആദം സി.വി, മുഷ്താഖ്‌ അൽ ഹികമി, ഹവാസ് സുബ്‌ഹാൻ, സഫീർ അൽ ഹികമി, ഷാഫി അൽ ഹികമി, യാസിർ അൽ ഹികമി, റിഷാദ് അസ്‌ലം പി.കെ, സയ്യിദ് ഹംറാസ്, ഷംജാസ് കെ. അബ്ബാസ്, മുഫ്‌ലിഹ്‌ ജമീൽ കെ.പി, അബ്ദുൽ ഹാദി വി.എസ്‌, അൽ ഫഹദ്‌ പൂന്തുറ, സ്വാലിഹ്‌ കാവനൂർ, ശാബിൻ മദനി പാലത്ത്‌, മുഹമ്മദ്‌ ബിൻ ഷാക്കിർ, ഷുഹൈബ് അൽ ഹികമി, സമീർ മുണ്ടേരി, അസ്മാബി ടീച്ചർ എന്നിവർ വിഷായവതരണങ്ങൾ നടത്തും.

അഖ്സ വേദിയിലെ സമ്മേളനം വിസ്ഡം വിമൺ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ ഉദ്ഘാടനം ചെയ്യും. വിസ്ഡം ഗേൾസ് പ്രസിഡന്റ് എം. നുബ്‌ല, ഡി. അലിഫ, എൻ. നെഹ ഫാത്തിമ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. വിസ്ഡം വിമൺ ജനറൽ സെക്രട്ടറി റെജുവ ജമാൽ സ്വാഗതം ചെയ്യും. വിസ്ഡം വിമൺ ജനറൽ സെക്രട്ടറി ഡോ. സി. റസീല മുഖ്യപ്രഭാഷണം നിർവഹിക്കും.

തുടർന്ന് വിവിധ സെഷനുകളിൽ പീസ് റേഡീയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിൻ സലീം, അബ്ദുറഹ്മാൻ ചുങ്കത്തറ, വിസ്ഡം യൂത്ത് സംസ്ഥാന നിർവാഹക സമിതി അംഗം മുഹമ്മദ് അജ്മൽ സി, സ്വാദിഖ് മദീനി, ഹംസ മദീനി, ഹാരിസ് കായക്കൊടി, മുജാഹിദ് ബാലുശ്ശേരി, മുജാഹിദ് അൽ ഹികമി, ഡോ. അബ്ദുല്ല ബാസിൽ സി.പി, സഫ്‌വാൻ ബറാമി അൽ ഹികമി, അജ്മൽ ഫൗസാൻ, മുഷ്താഖ് അൽ ഹികമി, ഷാനിബ് കാര തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തും. നുബ്‌ല എം, ഷിഫ ഹാരിസ്, ഡോ. യാസ്മിൻ പട്ടാമ്പി, നാഫിയ കെ. ജിനാന പർവീൻ, ഫിൽദ ടി.കെ., ഹംദ ഫാത്തിമ സി.പി, ഫാത്തിമ ഫഹ്മി തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകും.

‘സ്ട്രൈക്കിങ്ങ് ദി ബാലൻസ്; കരിയർ & ഫാമിലി’ സംവാദ വേദി മലപ്പുറം താനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സബീജ ബഷീർ, വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഡോ. ജസ്‌ന മീമ്പറ്റ എന്നിവർ നയിക്കും.

ഞായറാഴ്ച നടക്കുന്ന വിവിധ സെഷനുകളിൽ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് & ടെക്നോളജി ഡയറക്ടർ പ്രൊഫ. ഡോ. എം. അബ്ദുൽ റഹ്മാൻ എ മുഖ്യാതിഥിയാകും.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, അഡ്വ. മായിൻ കുട്ടി മേത്തർ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധീൻ സ്വലാഹി, നിർവാഹക സമിതി അംഗം മുഹമ്മദ് അജ്മൽ സി, വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ, ശിഹാബ് എടക്കര, സംസ്ഥാന ക്യാമ്പസ് വിംഗ് കൺവീനർ ഷാനിബ് അൽ ഹികമി, സ്വലാഹുദ്ധീൻ അയ്യൂബി അൽ ഹികമി തുടങ്ങിയവർ വിഷയാവതരണം നടത്തും.

അഖ്സ വേദിയിൽ നടക്കുന്ന സെഷനുകൾക്ക് നിഷാദ് സലഫി, അർഷദ് അൽ ഹികമി താനൂർ, പി.കെ. അംജദ് മദനി, വിസ്ഡം ഗേൾസ് സംസ്ഥാന ട്രഷറർ ഹനീന ടി.കെ, മോങ്ങം അൻവാറുൽ ഇസ്‌ലാം കോളേജ് ഗവേഷക വിദ്യാർത്ഥി ഉമ്മു സലമ വി, വിസ്ഡം വിമൺ പാലക്കാട് ജില്ലാ നിർവാഹക സമിതി അംഗം സുമയ്യ പട്ടാമ്പി, റെജുവ ജമാൽ, അലീഫ സുഹൈർ, തസ്നി താജുദ്ധീൻ, ഹസ്ന ബിൻത്ത് അഷ്റഫ്, ഉമ്മു സാറ, തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തും.

ഞായർ രാവിലെ നടക്കുന്ന ക്യാമ്പസ് ലീഡേഴ്സ് മീറ്റിന്‌ സഫ്‌വാൻ ബറാമി അൽ ഹികമി, ഷാമിൽ കെ.എം, കാബിൽ സി.വി, മുഹമ്മദ് ഷാഹിൻഷ, ഹസ്സൻ കെ.എം, സഫ്‌വാൻ അബ്ദുസ്സമദ്, മുഹമ്മദ് ഷിനാസ്, സി.പി. സലീം, ഫാത്തിമ സിദ്ധീഖ്, ജുമാന, റോസിൻ, ഫാത്തിമ തമന്ന എന്നിവർ നേതൃത്വം നൽകും.

ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സമ്മേളന സ്വാഗതസംഘം ചെയർമാൻ ബി. അഹമ്മദ് മൽകാർ അധ്യക്ഷത വഹിക്കും. യു.എ.ഇ. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ് ആശംസ നേരും. വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ ‘ധർമ്മ സമരത്തിന്റെ വിദ്യാർത്ഥി കാലം’ പ്രമേയാവതരണം നടത്തും. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ മാജിദ് ചുങ്കത്തറ സ്വാഗതവും, ഖാലിദ് വെള്ളില നന്ദിയും പറയും.

സമ്മേളന പ്രചാരണാർത്ഥം ഡൽഹി, ബാംഗ്ലൂർ, മംഗലാപുരം, യു.പി., ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ കേന്ദ്രങ്ങളിലും, ഓൺലൈനിൽ ഗ്ലോബൽ തലങ്ങളിലും, സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രമുഖ പ്രൊഫഷണൽ സ്ഥാപനങ്ങളിലും ‘സ്പാർക്ക്’ പ്രീ കോൺഫറൻസ് മീറ്റുകൾ പൂർത്തിയായി. പ്രധാന ക്യാമ്പസുകളും, അങ്ങാടികളും കേന്ദ്രീകരിച്ച് കാസറഗോഡ് നിന്ന് ആരംഭിച്ച്‌ ഒരു മാസം നീണ്ടു നിന്ന ‘ക്യാമ്പസ് സഫാരി’ വാഹന സന്ദേശ പ്രചാരണം, സന്ദേശ രേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനങ്ങൾ, നേതൃസംഗമങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു.

Share This Post
Exit mobile version