
വർക്കല :എ.എം. റ്റി. റ്റി. ഐ വിളബ്ഭാഗം സ്കൂളിൽ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമധ്യാപിക ജെസ്സിമോൾ സ്കൂൾ അറബിക് ക്ലബ്ബ് ലീഡർ അഷ്‌റഫ് എം എസ് ന് പുസ്തകം നൽകി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ അറബിക് അധ്യാപകനായ എം.ആർ ഷൗക്കത്തലി നദ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എസ്. ആർ. ജി കൺവീനർ ആശിഷ് ജി നാഥ് സ്വാഗതം ആശംസിച്ചു. പ്രസ്തുത ചടങ്ങിൽ വർക്കല ബി.ആർ.സി ട്രെയിനർമാരായ അനൂജ.എൽ, ദീപ്തി യു.ബി എന്നിവരും സ്കൂൾ സീനിയർ അസിസ്റ്റന്റ് സുമ എം.എസ് , മറ്റ് അധ്യാപകരായ ഷിബി.ഡി, ഷിറാസ് ഖാൻ, സൂരജ് എസ്.എൻ, രചിത, അർഷ ഡി ദാസ്, ജൂണോ ദേവി എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ സ്കൂൾ യു.പി വിഭാഗം സീനിയർ അസിസ്റ്റന്റ് സന്ധ്യ എസ് നന്ദി രേഖപ്പെടുത്തി
