തിരുവനന്തപുരം : പ്രൊഫഷണൽ സ്ഥാപനങ്ങളിൽ അതിനൂത കോഴ്സുകൾ ആവിഷ്ക്കരിക്കാനും പി.ജി. ഉൾപ്പെടെയുള്ള കോഴ്സുകളുടെ സീറ്റ് വർദ്ധിപ്പിക്കണമെന്നും പ്രോഫ്കോൺ സമാപന സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ പ്രൊഫഷണൽ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അക്കാദമിക നിലവാരം ഉയർത്താനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.
വിദ്യാഭ്യാസമെന്നത് കേവലം തൊഴിൽ നേടാൻ മാത്രമുള്ള ഉപാധി മാത്രമല്ലെന്നും, മാനവിക മൂല്യങ്ങൾ വളർത്തിയെടുക്കലാണ് അതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പ്രൊഫഷണൽ മേഖലകളിൽ ഗവേഷണത്തിനും പ്രായോഗിക പരിശീലനത്തിനും കൂടുതൽ സാധ്യതകൾ കൊണ്ട് വരാൻ സാധിക്കണമെന്നും പ്രോഫ്കോൺ ആവശ്യപ്പെട്ടു.
സമുഹത്തിന്റെ വിദ്യാഭ്യാസവും സാംസ്ക്കാരികവുമായ വളർച്ചയിൽ പ്രൊഫഷണൽ വിദ്യാർത്ഥികൾ വലിയ പങ്ക് വഹിക്കണമെന്ന ആഹ്വാനത്തോടെ 28-മത് ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനമായ ‘പ്രോഫ്കോണിന്’ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ പ്രൗഢമായി സമാപിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നൂറിലധികം പ്രൊഫഷണൽ വിദ്യാലയങ്ങളിൽ നിന്ന് ആയിരകണക്കിന് സ്ഥിരം വിദ്യാർത്ഥികൾ സംബന്ധിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, അഡ്വ. മായിൻ കുട്ടി മേത്തർ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധീൻ സ്വലാഹി, വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ, സംസ്ഥാന ക്യാമ്പസ് വിങ്ങ് കൺവീനർ ഷാനിബ് അൽ ഹികമി, മുഹമ്മദ് അജ്മൽ സി. മുഹമ്മദ് അജ്മൽ, മുജാഹിദ് ബാലുശ്ശേരി, ശിഹാബ് എടക്കര, സ്വലാഹുദ്ധീൻ അയ്യൂബി അൽ ഹികമി തുടങ്ങിയവർ വിഷയാവതരണം നടത്തി.
അഖ്സ വേദിയിൽ നടന്ന സെഷനുകൾക്ക് നിഷാദ് സലഫി, അർഷദ് അൽ ഹികമി താനൂർ, പി.കെ. അംജദ് മദനി, വിസ്ഡം ഗേൾസ് സംസ്ഥാന ട്രഷറർ ഹനീന ടി.കെ., മോങ്ങം അൻവാറുൽ ഇസ്‌ലാം കോളേജ് ഗവേഷക വിദ്യാർത്ഥി ഉമ്മു സലമ വി., വിസ്ഡം വിമൺ പാലക്കാട് ജില്ലാ നിർവാഹക സമിതി അംഗം സുമയ്യ പട്ടാമ്പി, റെജുവ ജമാൽ, അലീഫ സുഹൈർ, തസ്നി താജുദ്ധീൻ, ഹസ്ന ബിൻത്ത് അഷ്റഫ്, ഉമ്മു സാറ, തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തി.
ക്യാമ്പസ് ലീഡേഴ്സ് മീറ്റിന് സഫുവാൻ ബറാമി അൽ ഹികമി, ഷാമിൽ കെ.എം., മുഹമ്മദ് ഷാഹിൻഷ, കെ.എം. ഹസ്സൻ, സഫുവാൻ അബ്ദുസ്സമദ്, മുഹമ്മദ് ഷിനാസ്, സി.പി. സലീം, മുഹമ്മദ് ശമീൽ ടി., ഫാത്തിമ സിദ്ധീഖ്, ജുമാന, റോസിൻ, ഫാത്തിമ തമന്ന എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനം പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമ്മേളന സ്വാഗതസംഘം ചെയർമാൻ ബി. മൽകാർ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയായി. യു.എ.ഇ. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യസർവ്വകലാശാല രജിസ്ട്രാർ എസ്. ഗോപകുമാർ അതിഥിയായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫ് വാൻ ബറാമി അൽ ഹികമി, സെക്രട്ടറി കാബിൽ സി.വി. എന്നിവർ സംസാരിച്ചു. വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ ‘ധർമ്മ സമരത്തിന്റെ വിദ്യാർത്ഥി കാലം’ പ്രമേയാവതരണം നടത്തി. സമീൽ മൊബൈൽ അപ്ലിക്കേഷനിൽ പുതുതായി അവതരിപ്പിക്കുന്ന അബ്ദുൽ ജബ്ബാർ മദീനിയുടെ ‘അസ്‌മാഉൽ ഹുസ്ന’ സീരീസ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ശരീഫ് ഏലാങ്കോട് പ്രകാശനം ചെയ്തു. പ്രധാന വേദിയിൽ നടന്ന മെന്റി ക്വിസിൽ വിജയിയായ ഫൗസാൻ പാലക്കാടിനുള്ള ഉപഹാരം ദാറുൽ അർഖം അൽ ഹിന്ദ് ട്രസ്റ്റ് അഗം അയ്യൂബ് നൽകി.