കോട്ടയം: ശബരിമല ദര്‍ശനത്തിന\ന് ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഡയറക്റ്റ് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും എന്നാൽ മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സംബന്ധിച്ച് വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകുമെന്നും കാര്യങ്ങൾ മനസിലാക്കാതെ ആണ് ചിലർ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്തരുടെ സുരക്ഷിതത്വമാണ് ലക്ഷ്യം. ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ല. ബോധപൂര്‍വം ആരെങ്കിലും പ്രശ്‌നം സൃഷ്ടിക്കാന്‍ വന്നാല്‍ നേരിടുമെന്നും മന്ത്രി പറഞ്ഞു. ഭക്തർക്ക് പൂർണമായും ദർശനം ഉറപ്പാക്കും. ഇതിനായി വിവിധ ഇടത്തവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കും. ഇത് വഴി ആളുകളുടെ രേഖകൾ പരിശോധിച്ച് ദർശന സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.