മംഗലാപുരം : വരിമുക്ക് ഇടവിളാകം വഴി കുറക്കോട് എത്തേണ്ട മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് രണ്ട് കോടി രൂപയ്ക്ക് മേൽ കേന്ദ്ര ഗവൺമെന്റിന്റെ ഗ്രാമവികസന മന്ത്രാലയം ജില്ലാ പദ്ധതിയിൽ ഉൾപ്പെടുത്തി 2022-23 മെയ് മാസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടിയിരുന്ന റോഡ് ടാറിങ് ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് പിഡിപി മംഗലപുരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ചിനു ശേഷമുള്ള സമരപരിപാടിക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഹുസൈൻ ഇടവിളാകം അധ്യക്ഷത വഹിച്ചു.
പിഡിപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നടയറ ജബ്ബാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ മൂന്നു വാർഡിൽ അധികം ജനങ്ങളുടെ സഞ്ചാരയോഗ്യത്തിന് ആശ്രയമായ റോഡിന്റെ ടാറിങ് പണി ഇന്നും തുടങ്ങാത്തതിൽ മംഗലപുരം ഗ്രാമപഞ്ചായത്ത് അധികാരികൾ സമാധാനം പറയുക തന്നെ വേണമെന്ന് ജില്ലാ പ്രസിഡണ്ട് നടയറ ജബ്ബാർ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ശ്രീകാര്യം സുധീർ, നവാസ് പ്ലാമൂട്ടിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് ഇടവിളകം ഷാജി,കഠിനംകുളം വാർഡ് മെമ്പർ അബ്ദുൽസലാം ചിറയിൻകീഴ് മണ്ഡലം ഭാരവാഹികളായ നാദിർഷ കഠിനംകുളം മംഗലപുരം സമീർ എന്നിവർ സംസാരിച്ചു. ചെക്കാ വിളാകം റിയാസ് സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു.