Press Club Vartha

കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ നിയമനം

തിരുവനന്തപുരം: കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ പൊതുവിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ് ഉണ്ട്.

താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 19ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. യോഗ്യതകൾ DGET സൈറ്റിൽ ലഭ്യമാണ്.

Share This Post
Exit mobile version