Press Club Vartha

കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്

ഇടുക്കി: കെഎസ്ആ‌ർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. ഇടുക്കി അടിമാലിയിലാണ് സംഭവം. ബസിന്റെ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. രാത്രി ഒരു മണിക്കാണ് അപകടം നടന്നത്.

പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. എറണാകുളത്തുനിന്നും നെടുങ്കണ്ടത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

Share This Post
Exit mobile version