Press Club Vartha

തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം ; കോട്ടൺഹിൽ ചാമ്പ്യന്മാർ

തിരുവല്ലം : തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആവേശകരമായ പരിസമാപ്തി. രണ്ട് ദിവസം നീണ്ടു നിന്ന ശാസ്ത്ര, പ്രവർത്തിപരിചയ, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, വിവരസാങ്കേതിക വിദ്യാ ഇനങ്ങളിലായി രണ്ടായിരത്തിലധികം വിദ്യാർഥികൾ മാറ്റുരച്ചു.

792 പോയിൻറ് നേടി കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 696 പോയിന്റോടെ വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, 633 പോയിന്റ് നേടി വഴുതക്കാട് ചിന്മയ വിദ്യാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രവർത്തിപരിചയ, ശാസ്ത്ര ഇനങ്ങളിൽ മികച്ച നേട്ടം നേടിയാണ് കോട്ടൺഹിൽ സ്കൂൾ പോയിൻറ് പട്ടികയിൽ ഒന്നാമതെത്തിയത്. സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, വിവരസാങ്കേതിക വിദ്യാ ഇനങ്ങളിൽ ഓവറോൾ കരസ്ഥമാക്കാൻ കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വഴുതക്കാടിന് കഴിഞ്ഞു.

ശാസ്ത്രോത്സവത്തിൻ്റെ സമാപന സമ്മേളന ചടങ്ങ് തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.ശരണ്യ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.സോമശേഖരൻ, സംഘാടക സമിതി വൈസ് ചെയർമാൻ സത്യവതി, ബി.എൻ.വി. സ്കൂൾ മാനേജർ എ.സുമേഷ് എന്നിവർ മുഖ്യാതിഥികളായി. കെ.സുധ, എസ്.സജി, ആർ.ബിജു, ശ്രീ.രാജേഷ്, ആർ.വിനോദ്, കെ.എസ്.ഷൈജ, എൻ.എസ്.സനൽകുമാർ എന്നിവർ സംസാരിച്ചു.

Share This Post
Exit mobile version