Press Club Vartha

ശാന്തിഗിരി നൃത്തോത്സവത്തിന് തുടക്കം

പോത്തന്‍കോട് : തഞ്ചാവൂര്‍ ഹെറിറ്റേജ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അക്കാഡമിയുടെയും ചെന്നൈ കുച്ചുപ്പുടി നാട്യാലയ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശാന്തിഗിരി ഫെസ്റ്റില്‍ നൃത്തോത്സവത്തിന് തുടക്കമായി. വൈകിട്ട് 7 ന് ജനനി കൃപ ജ്ഞാന തപസ്വിനിയും സ്വാമി ജനസമ്മതന്‍ ജ്ഞാന തപസ്വിയും ചേര്‍ന്ന് നൃത്തോത്സവത്തിന് തിരി തെളിയിച്ചു. വൈകിട്ട് 6.30 മണി മുതല്‍ 8.30 മണി വരെയാകും നൃത്തപരിപാടികള്‍ നടക്കുക.

തഞ്ചാവൂര്‍ ഹരിഹരന്‍ ഹേരമ്പനാഥന്റെ ശിഷ്യ പ്രഷിത അവതരിപ്പിച്ച ഭരതനാട്യം, കുമാരി ഹരിപ്രിയ പ്രാണേഷിന്റെ കുച്ചുപ്പുടി, നിഷാദ് പുന്നെയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടിക് എന്‍സെമ്പിള്‍ തുടങ്ങിയ നൃത്തപരിപാടികളോടെയായിരുന്നു തുടക്കം. വരും ദിവസങ്ങളില്‍ ദേവു, സരിത കലാക്ഷേത്ര, മഹാലക്ഷ്മി പരമേശ്വര്‍, ഭാനുപ്രിയ കാമേശ്വര്‍, രജനി ജമുനാദേവി, മഹാലക്ഷമി സര്‍വേശ്വര്‍ തുടങ്ങി വിവിധ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടികള്‍ നടക്കും,

നൃത്തോത്സവത്തിന്റെ ഭാഗമായുളള പരിപാടികള്‍ ഹാപ്പിനസ് ഗാര്‍ഡനിലെ വേദിയില്‍ എല്ലാദിവസവും വൈകിട്ട് 6.30 ന് നടക്കും. ഒക്ടോബര്‍ 25 വെളളിയാഴ്ച സമാപനമാകും. ഉദ്ഘാടന ചടങ്ങില്‍ ജനനി വന്ദിത, ബിന്ദു സുനില്‍ എന്നിവര്‍ സംബന്ധിച്ചു.

Share This Post
Exit mobile version