Press Club Vartha

കെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; റിപ്പോർട്ട് പുറത്ത്

കണ്ണൂർ: കണ്ണൂർ എ ഡി എം ആയിരുന്ന കെ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതിൽ ഫയൽ വൈകിപ്പിച്ചു എന്നതിനുള്ള തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എ ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ റവന്യൂ വകുപ്പിന് കൈമാറും.

അതെ സമയം നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. നവീൻ ബാബുവിന്റെ മരണം ആത്മഹത്യ ആണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share This Post
Exit mobile version