Press Club Vartha

കൊയിത്തൂർക്കോണം ആയുർവേദ ആശുപത്രിയിൽ രണ്ടുമാസമായി ഡോക്ടറില്ലെന്ന് പരാതി

തിരുവനന്തപുരം: അണ്ടൂർക്കോണംപഞ്ചായത്തിന്റെ കീഴിലുള്ള കൊയിത്തൂർക്കോണം ആയുർവേദ ആശുപത്രിയിൽ ഡോക്ടറില്ലെന്ന് പരാതി. രണ്ടു മാസമായി രോഗികൾ ആശുപത്രിയിലെത്തുമ്പോൾ ചികിത്സയ്ക്ക് ഡോക്ടറില്ലെന്നാണ് പരാതി.

നേരത്തെ ഇവിടെ ഉണ്ടായിരുന്ന ഡോക്ടർ രണ്ടു മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റം ലഭിച്ച് പോയിരുന്നു. എന്നാൽ ആഴ്ച്ചയിൽ 3 ദിവസം ഡോക്ടറുടെ സേവനം ഇവിടെ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം ഇവിടെ ഡോക്ടർ എത്തിയിട്ട് ഇല്ലെന്നാണ് പരാതിയിൽ പറയുന്നത്.

നിലവിൽ ഇവിടെയെത്തുന്ന രോഗികളെ പരിചരിക്കാൻ ഡോക്ടർ ഇല്ലാത്തതിനാൽ രോഗികൾ മടങ്ങി പോകുകയാണ്. മാത്രമല്ല ആശുപത്രിയിലെ മറ്റുള്ള സ്റ്റാഫുകൾ എത്തി വെറുതെ ഇരുന്നു തിരിച്ചു പോവുകയാണെന്നും പരാതിയിൽ പറയുന്നു.

Share This Post
Exit mobile version