Press Club Vartha

തിരുവനന്തപുരത്ത് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവതി പിടിയിൽ. 3 ചാക്കുകളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആര്യനാട് സ്വദേശിനിയായ ഭുവനേശ്വരിയാണ് കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽ നിന്ന് 20.38 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ഭുവനേശ്വയുടെ ഭർത്താവ് മനോജ് കേസിലെ രണ്ടാം പ്രതിയാണ്. ഇയാൾ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. വില്പനയ്ക്കായിട്ടാണ് ഇവർ ഇത്രയും കഞ്ചാവ് വാടക വീട്ടിൽ സൂക്ഷിച്ചിരുന്നത്.

Share This Post
Exit mobile version