Press Club Vartha

ഉമ്മന്‍ചാണ്ടിയുടെ സന്തോഷമായിരുന്നു ശാന്തിഗിരി: ചാണ്ടി ഉമ്മൻ എം.എൽ.എ

പോത്തൻകോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ സന്തോഷമായിരുന്നു ശാന്തിഗിരി ആശ്രമമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഉമ്മന്‍ചാണ്ടിയുടെ എണ്‍പത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് ശാന്തിഗിരിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഉമ്മന്‍ചാണ്ടി. ഗുരുവിന്റെ സ്നേഹവും കരുതലും എക്കാലവും ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിട്ടുണ്ട്. ഗുരു വിളിക്കുമ്പോഴൊക്കെ തന്റെ അച്ഛന്‍ ആശ്രമത്തില്‍ ഓടിയെത്താറുണ്ടായിരുന്നുവെന്നും തനിക്കും കൂടുബത്തിനും മാത്രമല്ല, ഈ ലോകത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കെല്ലാമുളള അഭയകേന്ദ്രമാണ് ശാന്തിഗിരിയെന്നും അദ്ധേഹം പറഞ്ഞു. മറിയാമ്മ ഉമ്മൻചാണ്ടി ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി. അഹോരാത്രം സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടിമാര്‍ ഓരോ ജില്ലയിലും ഉണ്ടാവണമെന്ന് മറിയാമ്മ ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചെറിയാൻ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മുന്‍ എം.എല്‍.എവർക്കല കഹാർ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. അജികുമാര്‍, സബീര്‍ തിരുമല, തിരുവനന്തപുരം ഡി.സി.സി സെക്രട്ടറി അഡ്വ.വെമ്പായം അനിൽകുമാർ, കെ.പി.സി.സി. അംഗം അഡ്വ.ജെ.എസ്. അഖിൽ, നെല്ലനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ.വെഞ്ഞാറമൂട് സുധീര്‍, മഹിള കോണ്‍ഗ്രസ് സെക്രട്ടറി ദീപ അനില്‍, തിരുവനന്തപുരം ഡി.സി.സി മെമ്പര്‍മാരായ അഡ്വ.എ.എസ്.അനസ്, പൂലന്തറ കെ.കിരണ്‍ദാസ്, റെഡ് ക്രോസ് വൈസ് ചെയര്‍മാന്‍ മുക്കം പാലമൂട് രാധാകൃഷ്ണന്‍, പൂലന്തറ റ്റി.മണികണ്ഠന്‍നായര്‍, ബ്രഹ്മചാരി സത്പ്രഭ എന്നിവര്‍ സംസാരിച്ചു.

Share This Post
Exit mobile version