Press Club Vartha

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച അരി; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം

വയനാട്: വയനാട്ടിലെ ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയത് പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളുമെന്ന് ആക്ഷേപം. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്.

സംഭവത്തിൽ പ്രതിഷേധവുമായി ഗുണഭോക്താക്കൾ രംഗത്തെത്തി. എന്നാല്‍ സംഭവിച്ചത് ബോധപൂര്‍മായ വീഴ്ചയല്ലെന്നാണ് മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ദുരന്തബാധിതർക്ക് ഭക്ഷ്യ കിറ്റിൽ ലഭിച്ചത്. മാത്രമല്ല ഉപയോഗിച്ച വസ്ത്രങ്ങളാണ് നൽകിയതെന്നും ദുരന്ത ബാധിതർ പറയുന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിച്ച സ്ഥലത്താണ് ഉപയോഗിക്കാനാകാത്ത സാധനങ്ങള്‍ പഞ്ചായത്ത് വിതരണം ചെയ്തത്.

Share This Post
Exit mobile version