Press Club Vartha

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുരേന്ദ്രൻ. ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നാണ് സൂചന.

പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നാണ് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്‌ എന്നിവർക്കാണ് കത്തയച്ചത്.

Share This Post
Exit mobile version