Press Club Vartha

എ ഡി എം നവീൻ ബാബുവിന്റെ മരണം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കണം എന്നാവശ്യവുമായി കുടുംബം രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈ കോടതിയെ സമീപിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം കോടതിയെ അറിയിച്ചത്.

തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. പ്രതിക്ക് ഭരണതലത്തില്‍ വലിയ ബന്ധമുണ്ടെന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ നൽകിയ ഹര്‍ജിയില്‍ പറയുന്നത്.

Share This Post
Exit mobile version