തിരുവനന്തപുരം : ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം അശാസ്ത്രിയവും സാമൂഹിക നീതിയ്ക്ക് വിരുദ്ധവുമാണെന്ന് മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ല ഗ്രാമപഞ്ചായത്ത് – മുൻസിപ്പൽ ഉപസമിതി കൺവെൻഷൻ അഭിപ്രായപ്പെട്ടു. ജില്ലയിൽ ബി.ജെ.പി – സി പി എം അന്തർധാര വിഭജനത്തിൽ വ്യക്തമാണ്. പിന്നോക്ക ജനവിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരം അശാസ്ത്രിയും സാമൂഹിക അനീതി പൂർണ്ണവുമായ വിഭജനം നടന്നിട്ടുള്ളത്. ഇത്തരം അനീതികളെ മുസ്ലിം ലീഗ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി നിസ്സാർ മുഹമ്മദ് സുൽഫി സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് ഭാരവാഹികളായ അഡ്വ: എസ്.എൻ പുരം നിസ്സാർ, ഇടവം ഖാലീദ്, ഖരീം ബാലരാമപുരം, ഷഹീർ ജി അഹമ്മദ്, എസ്.എ വാഹിദ്, ഹുമയൂൺ കബീർ, കന്യാകുളങ്ങര ഷാജഹാൻ, മണ്ഡലം ലീഗ് ഭാരവാഹികളായ അൻസാരി കൊച്ചുവിള, പനവൂർ അസാനാർ ആശാൻ, ബഷീറുദീൻ, സലാഹുദീൻ അരുവിക്കര ,ഒ.പി.എ റഹീം, അബ്ദുൽ സമദ് അരുവിക്കര എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനവുമായി ബന്ധപ്പെട് ജില്ലാ കമ്മിറ്റി അധികാരികൾക്ക് പരാതികൾ നൽകും. പരാതിയിൽ ഉൾപ്പെടെത്തേണ്ട വാർഡുകൾ സംബന്ധിച്ച പരാതികൾ ഡിസംബർ 1- മുമ്പ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ്ക്കണം. നിയമപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇത് സംബന്ധിച്ച് ജില്ലാതല ലോഴേസ് ഫോറത്തിന്റെ യോഗം ജില്ലാ മുുസ്‌ലിം ലീഗ് കമ്മിറ്റി വിളിച്ചു ചേർക്കും.