
ആറ്റിങ്ങൽ : സ്കൂൾ ഓഫ് ക്വുർആൻ ആറ്റിങ്ങൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാപരിപാടിയായ ‘അൽ ഇത്ഖാൻ’ പ്രോഗ്രാം സംഘടിപ്പിച്ചു. ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം ക്യാമ്പസ്സിലാണ് പരിപാടി സംഘടിപ്പിച്ചത്.
ദാറുൽ അർഖം എച്ച്.ഒ.ഡി അബ്ദുറാസിഖ് സ്വലാഹി പരിപാടി ഉദ്ഘാടനം ചെയ്തു. ഫഹദ് ബഷീർ അധ്യക്ഷനായി. തംജീദ് അൽ ഹികമി, ഹൻസീർ ഹക്കീം, ഷഹീർ പെരുമാതുറ, മുഹമ്മദ് ഷാൻ സലഫി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രീ സ്കൂൾ മുതൽ ഗ്രേഡ് അഞ്ച് വരെയുള്ള വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.
സെന്റർ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾ ഡിസംബർ 28 ന് മലപ്പുറം പാണക്കാട് ജാമിഅഃ അൽഹിന്ദ് ലേഡീസ് ക്യാമ്പസ്സിൽ നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കും.